Baking Skill Development
ബേക്കിംഗ് നൈപുണ്യ വികസനം
Diversifying livelihood opportunities for women and SHG members.
വനിതകൾക്കും അയൽക്കൂട്ട അംഗങ്ങൾക്കും വൈവിധ്യമാർന്ന ഉപജീവന മാർഗങ്ങൾ.
Empowering through Baking Workshops
ബേക്കിംഗ് ശില്പശാലയിലൂടെ ശാക്തീകരണം
To diversify livelihood opportunities for women, the Women Village Facilitation Centre conducts Baking Skill Development Workshops for members of Self-Help Groups (SHGs). These workshops are organised periodically with the objective of enhancing women's technical skills and enabling them to establish or expand home-based food enterprises.
വനിതകൾക്ക് കൂടുതൽ ഉപജീവന മാർഗങ്ങൾ ഒരുക്കുന്നതിനായി, വിമൻ വില്ലേജ് ഫെസിലിറ്റേഷൻ സെന്റർ അയൽക്കൂട്ട അംഗങ്ങൾക്കായി ബേക്കിംഗ് നൈപുണ്യ വികസന ശില്പശാലകൾ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ സാങ്കേതിക കഴിവുകൾ വർദ്ധിപ്പിക്കുകയും വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങാൻ അവരെ പ്രാപ്തരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
What Our Training Covers
പരിശീലനത്തിലെ പ്രധാന ഭാഗങ്ങൾ
The programme combines classroom instruction with intensive practical sessions covering:
ക്ലാസ്റൂം പഠനത്തോടൊപ്പം തന്നെ താഴെ പറയുന്ന വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും നൽകുന്നു:
- Fundamentals of baking and bakery production.
- ബേക്കിംഗിന്റെയും ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിന്റെയും അടിസ്ഥാന പാഠങ്ങൾ.
- Selection and proper use of ingredients.
- ചേരുവകളുടെ തിരഞ്ഞെടുപ്പും ശരിയായ ഉപയോഗവും.
- Food hygiene, safety, and sanitation practices.
- ഭക്ഷ്യ ശുചിത്വം, സുരക്ഷ, ശുചീകരണ രീതികൾ.
- Costing, pricing, branding, and marketing strategies.
- നിർമ്മാണ ചെലവ്, വില നിശ്ചയിക്കൽ, ബ്രാൻഡിംഗ്, വിപണന തന്ത്രങ്ങൾ.
- Hands-on preparation of products through live demonstrations.
- തത്സമയ പ്രദർശനങ്ങളിലൂടെ ഉൽപ്പന്നങ്ങൾ നേരിട്ട് നിർമ്മിക്കാനുള്ള പരിശീലനം.
Impact at a Glance
പ്രവർത്തന നേട്ടങ്ങൾ
Micro-credit Facilitated
മൈക്രോ ക്രെഡിറ്റ് സഹായം
₹1 crore (2025) in partnership with KSBCDC. Loans disbursed again in 2026.
KSBCDC-യുമായി സഹകരിച്ച് ₹1 കോടി (2025) ലഭ്യമാക്കി. 2026-ലും വായ്പ അനുവദിച്ചു.
Beneficiaries Reached
ഗുണഭോക്താക്കൾ
15 SHGs / 278 women and men supported through various schemes.
15 സംഘങ്ങളിലായി 278 പേർക്ക് വിവിധ പദ്ധതികളിലൂടെ പിന്തുണ നൽകി.
Technical Toolkits
സാങ്കേതിക സഹായങ്ങൾ
300 Mobile Repair graduates received toolkits (Support: Australian Consulate Chennai).
മൊബൈൽ റിപ്പയറിംഗ് പഠിച്ച 300 പേർക്ക് ടൂൾകിറ്റുകൾ നൽകി (സഹായം: ചെന്നൈ ഓസ്‌ട്രേലിയൻ കോൺസുലേറ്റ്).
Skill Training Success
പരിശീലന വിജയം
30 rural women completed NABARD-supported MEDP Jute Bag Making. 10 engaged in regular production.
30 വനിതകൾ NABARD സഹായത്തോടെ ജൂട്ട് ബാഗ് നിർമ്മാണ പരിശീലനം പൂർത്തിയാക്കി. 10 പേർ സ്ഥിരം ഉല്പാദനത്തിൽ ഏർപ്പെടുന്നു.
The workshops encourage women to start micro-enterprises, generate additional household income, and explore new market opportunities through collective entrepreneurship.
ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും കുടുംബത്തിന് അധിക വരുമാനം കണ്ടെത്താനും കൂട്ടായ സംരംഭങ്ങളിലൂടെ പുതിയ വിപണികൾ കണ്ടെത്താനും ഈ ശില്പശാലകൾ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.