Santhwanam News

സാന്ത്വനം വാർത്തകൾ

Latest updates from our social action initiatives

സാമൂഹ്യ സേവന രംഗത്തെ ഞങ്ങളുടെ പുതിയ വിശേഷങ്ങൾ

GDA Orientation
July 24, 2026

Healthcare Assistant (GDA) Course Orientation Held

ഹെൽത്ത് കെയർ അസിസ്റ്റന്റ് (GDA) ഓറിയന്റേഷൻ

On July 24, Santhwanam, in collaboration with MISAT Charitable Foundation Thrissur, organised a Healthcare Assistant (GDA) Course Orientation Programme at Keerankulangara. The programme introduced career opportunities in the healthcare sector and was led by Fr. Joju Aloor and Dr. Fr. Jose Vattakuzhy.

ജൂലൈ 24-ന് കീരങ്കുളങ്ങര കാത്തലിക് പാസ്റ്ററൽ സെന്ററിൽ MISAT Charitable Foundation-ന്റെ സഹകരണത്തോടെ GDA കോഴ്സ് ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആരോഗ്യപരിചരണ മേഖലയിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താൻ ഈ പരിപാടി സഹായകമായി. ഫാ. ജോജു അലൂർ, ഡോ. ഫാ. ജോസ് വട്ടക്കുഴി എന്നിവർ നേതൃത്വം നൽകി.

Industrial Visit
August 2026

Industrial Visit for Mullurkara Teddy Bear Unit

മുല്ലൂർക്കര ടെഡി ബിയർ യൂണിറ്റിന് വ്യവസായ സന്ദർശനം

Santhwanam organised an industrial visit for women workers of the Mullurkara Teddy Bear Unit to Body Gear International, Moovattupuzha. Led by Dr. Fr. Jose Vattakuzhy, the visit provided practical exposure to quality control and modern production systems.

മുല്ലൂർക്കര ടെഡി ബിയർ യൂണിറ്റിലെ വനിതാ തൊഴിലാളികൾക്കായി മൂവാറ്റുപുഴയിലെ ബോഡി ഗിയർ ഇന്റർനാഷണലിലേക്ക് വ്യവസായ സന്ദർശനം സംഘടിപ്പിച്ചു. ഉൽപ്പാദന സംവിധാനങ്ങളും ഗുണനിലവാര നിയന്ത്രണവും നേരിട്ട് മനസ്സിലാക്കാൻ ഇത് വനിതകളെ സഹായിച്ചു.

Surgical Equipment Distribution
Recent Activity

Santhwanam Surgicals: Distribution of Medical Equipment

സാന്ത്വനം സർജിക്കൽസ്: മെഡിക്കൽ ഉപകരണ വിതരണം

As part of the Santhwanam Surgicals Project, essential medical equipment such as medical beds and wheelchairs were distributed to new beneficiaries. The initiative aims to support bedridden individuals and reduce the medical burden on families.

സാന്ത്വനം സർജിക്കൽസ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് മെഡിക്കൽ ബെഡുകളും വീൽചെയറുകളും വിതരണം ചെയ്തു. കിടപ്പുരോഗികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും കുടുംബങ്ങളുടെ ചികിത്സാഭാരം കുറയ്ക്കുന്നതിനുമാണ് ഈ സഹായം നൽകിയത്.

Santhwanam SHG Training and Loan Distribution
February - March 2026

Santhwanam SHG Members Receive Entrepreneurship Training and Loan Support

സാന്ത്വനം സ്വയംസഹായ സംഘം അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനവും വായ്പയും വിതരണം ചെയ്തു

Santhwanam organized entrepreneurship training and loan distribution programs for SHG members in 2026. Key activities included an entrepreneurship workshop supported by NMDFC and the completion of a mobile repairing course to promote self-employment and sustainable livelihoods.

2026-ൽ സ്വയംസഹായ സംഘങ്ങളിലെ (SHG) അംഗങ്ങൾക്കായി സംരംഭകത്വ പരിശീലനവും വായ്പാ വിതരണ പരിപാടികളും സാന്ത്വനം സംഘടിപ്പിച്ചു. NMDFC-യുടെ സഹകരണത്തോടെ നടത്തിയ പരിശീലനവും, സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മൊബൈൽ റിപ്പയറിംഗ് കോഴ്‌സും ഇതിൽ ഉൾപ്പെടുന്നു.

Santhwanam SHG Masala Powder Making Training
September 2026

Santhwanam Organizes Masala Powder Making Training for Self-Help Group Members

സ്വയംസഹായ സംഘം അംഗങ്ങൾക്കായി സാന്ത്വനം മസാലപ്പൊടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Pudukad: Santhwanam organised a one-day training programme on masala powder production for members of Santhwanam Self-Help Groups (SHGs) from the Thekke Thuravu and Chittissery areas of Pudukad. The programme was organised in collaboration with the We-Lead Kasafi Organisation with the aim of strengthening the skills and livelihood opportunities of SHG members. The inaugural session was presided over by Rev. Fr. Christon Perumattil, Parish Priest of St. Antony’s Church, Thekke Thuravu. Dr. Rev. Fr. Jose Vattakuzhy, Associate Director of Santhwanam, inaugurated the training programme. Ms. Sangeetha, an experienced trainer, led the sessions and provided practical training on various aspects of spice powder production and related topics. Ms. Raseena, Coordinator of We-Lead Kasafi Organisation, offered felicitations. More than 50 SHG members participated in the one-day training programme. The programme was coordinated by Alfa, District Coordinator, We-Lead Kasafi; Raseena, Field Coordinator; Sr. Jismaria, Santhwanam Project Coordinator; and Sonat Charly, SHG Animator, Santhwanam. The training provided participants with practical knowledge and skills that can support livelihood development and income-generating opportunities through spice powder production.

പുതുക്കാട്: പുതുക്കാട് തെക്കെ തുറവ്, ചിറ്റിശ്ശേരി പ്രദേശങ്ങളിലെ സാന്ത്വനം സ്വയംസഹായ സംഘങ്ങളിലെ (SHG) അംഗങ്ങൾക്കായി മസാലപ്പൊടി നിർമ്മാണത്തിൽ ഏകദിന പരിശീലന പരിപാടി സാന്ത്വനം സംഘടിപ്പിച്ചു. സ്വയംസഹായ സംഘം അംഗങ്ങളുടെ കഴിവുകളും ഉപജീവന സാധ്യതകളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വീ-ലീഡ് കസാഫി ഓർഗനൈസേഷന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. തെക്കെ തുറവ് സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. ക്രിസ്റ്റൺ പെരുമാറ്റിൽ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഡോ. റവ. ഫാ. ജോസ് വട്ടക്കുഴി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിചയസമ്പന്നയായ പരിശീലക ശ്രീമതി സംഗീത പരിശീലനത്തിന് നേതൃത്വം നൽകി. മസാലപ്പൊടി നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകി. വീ-ലീഡ് കസാഫി ഓർഗനൈസേഷൻ കോർഡിനേറ്റർ ശ്രീമതി റസീന ആശംസകൾ നേർന്നു. ഏകദിന പരിശീലന പരിപാടിയിൽ 50-ലധികം സ്വയംസഹായ സംഘം അംഗങ്ങൾ പങ്കെടുത്തു. വീ-ലീഡ് കസാഫി ജില്ലാ കോർഡിനേറ്റർ അൽഫ, ഫീൽഡ് കോർഡിനേറ്റർ റസീന, സാന്ത്വനം പ്രോജക്ട് കോർഡിനേറ്റർ സിസ്റ്റർ ജിസ്മരിയ, സാന്ത്വനം SHG ആനിമേറ്റർ സോണറ്റ് ചാർലി എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. മസാലപ്പൊടി നിർമ്മാണത്തിലൂടെ ഉപജീവന വികസനത്തിനും വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ പ്രായോഗിക അറിവും കഴിവുകളും പരിശീലനത്തിലൂടെ പങ്കെടുത്തവർക്ക് ലഭിച്ചു.

Disha 2026 Conducts Convocation Ceremony for Its First Batch
18 October 2026

Disha 2026 Conducts Convocation Ceremony for Its First Batch

ദിശ 2026 ആദ്യ ബാച്ചിന്റെ കൺവോക്കേഷൻ നടത്തി

Thrissur: The convocation ceremony for Disha 2026, a collaborative initiative by Santhwanam, the social welfare wing of the Thrissur Archdiocese, and MISAT Charitable Foundation, was held at the Catholic Pastoral Centre, Thrissur. As part of its women’s empowerment initiative, the programme aimed to provide employment opportunities in the healthcare sector to 1,000 women. Certificates were distributed to the students who completed the first batch of training in the General Duty Assistant (GDA) course. The certificates were distributed by Adv. O. J. Janish, Minister for Sports and Youth Affairs. The function was presided over by Mar Tony Neelankavil, Auxiliary Bishop of the Thrissur Archdiocese. As part of a new social service initiative, Mr Rajan P. Pallan, MLA of Thrissur, inaugurated the “Shade and Smile” project for roadside vendors by distributing 25 umbrellas. The “AI Vidya Lab” project was inaugurated by Adv. Villy Jijo, Chairperson of the Health Standing Committee of Thrissur Corporation. During the event, Fr. Joju Aloor, Director of Santhwanam, and Dr Fr. Jose Vattakuzhy, Associate Director, spoke about the various projects being implemented collaboratively by Santhwanam and MISAT. The ceremony also honoured prominent personalities from various fields and selected influencers in recognition of their contributions. Dr Sajee Thomas, CEO of MISAT Dr Rishin Suman, Medical Strategist at MISAT and Vineeth K. Kolarath, Lead Head Architect of the AI Lab, also addressed the gathering. Dr Laya Anto, Director of MISAT, delivered the welcome address, while Sr. Jismaria, Project Coordinator of Santhwanam, proposed the vote of thanks.

തൃശ്ശൂർ: തൃശ്ശൂർ അതിരൂപത ക്ഷേമ വിഭാഗമായ സാന്ത്വനവും മിസാറ്റ് ചാരിറ്റബിൾ ഫൗണ്ടേഷനും തമ്മിൽ സഹകരിച്ച് നടപ്പിലാക്കുന്ന ദിശ 2026 പദ്ധതിയുടെ കോൺവൊക്കേഷൻ സെറിമണി കാത്തലിക് പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ആയിരം വനിതകൾക്ക് ആരോഗ്യരംഗത്ത് തൊഴിൽ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജി.ഡി . എ. കോഴ്സിന്റെ ആദ്യത്തെ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിൻറെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ തൃശ്ശൂർ എം.എൽ.എ ശ്രീ. രാജൻ പല്ലൻ പുതിയ സാമൂഹിക സേവനത്തിന്റെ ഭാഗമായി വഴിയോരക്കച്ചവടക്കാർക്ക് 'ഷെയ്ഡ് ആൻഡ് സ്മൈൽ' പദ്ധതിയുടെ ഉദ്ഘാടനം 25 കുടകൾ നൽകിക്കൊണ്ട് നിർവഹിച്ചു. 'എ ഐ വിദ്യാ ലാബ്' പദ്ധതി തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വില്ലി ജിജോ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാന്ത്വനം ഡയറക്ടർ ഫാദർ ജോജു ആളൂരും അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാദർ ജോസ് വട്ടക്കുഴിയും സാന്ത്വനവും മിസാറ്റും സഹകരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരെയും തിരഞ്ഞെടുക്കപ്പെട്ട ഇൻഫ്ലുവൻസേഴ്സിനെയും ആദരിക്കുകയുണ്ടായി. MISAT സി.ഇ.ഒ ഡോ. സജീ തോമസ്, MISAT മെഡിക്കൽ സ്ട്രാറ്റജിസ്റ്റ് ഡോ. ഋഷിൻ സുമൻ, എഐ ലാബിന്റെ ലീഡ് ഹെഡ് ആർക്കിടെക്റ്റ് വിനീത് കെ കോലാരത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിന് മിസാറ്റ് ഡയറക്ടർ ഡോ. ലയ ആന്റോ സ്വാഗതവും സാന്ത്വനം പ്രോജക്ട് കോഡിനേറ്റർ സിസ്റ്റർ ജിസ്മരിയ നന്ദിയും പറഞ്ഞു.