Bringing Hope, Care, and Dignity to Cancer Patients
ക്യാൻസർ രോഗികൾക്ക് പ്രത്യാശയും കരുതലുമായ്
The CanCare Project is a compassionate healthcare initiative of Santhwanam – Social Apostolate Centre, Archdiocese of Thrissur, dedicated to supporting economically disadvantaged cancer patients and their families throughout their treatment journey. Recognising that cancer places an enormous physical, emotional, and financial burden on families, the project seeks to ensure that no patient is left without care because of poverty.Join the CareNSafe Elite Circle! Register here
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ക്യാൻസർ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സയിലുടനീളം പിന്തുണ നൽകുന്നതിനായി തൃശൂർ അതിരൂപതയുടെ കീഴിലുള്ള സാന്ത്വനം ആവിഷ്കരിച്ച പദ്ധതിയാണ് ക്യാൻകെയർ (CanCare). ക്യാൻസർ കുടുംബങ്ങളിൽ ഏൽപ്പിക്കുന്ന ശാരീരികവും വൈകാരികവും സാമ്പത്തികവുമായ ആഘാതം തിരിച്ചറിഞ്ഞ്, ദാരിദ്ര്യം മൂലം ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
The project provides holistic support by combining medical assistance with psychosocial care, counselling, nutrition support, and community-based follow-up.
മെഡിക്കൽ സഹായത്തോടൊപ്പം മാനസിക പിന്തുണ, കൗൺസിലിംഗ്, പോഷകാഹാര ലഭ്യത, കൃത്യമായ ഫോളോ-അപ്പ് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പരിചരണമാണ് CanCare ഉറപ്പാക്കുന്നത്.
Through a network of volunteers, parish communities, healthcare institutions, and donors, Santhwanam accompanies patients from diagnosis through treatment and recovery, offering hope and practical assistance at every stage. We focus on improving treatment adherence and reducing the financial burden on poor families.
സന്നദ്ധ പ്രവർത്തകർ, ഇടവക കമ്മ്യൂണിറ്റികൾ, ആശുപത്രികൾ, ദാതാക്കൾ എന്നിവരുടെ ശൃംഖലയിലൂടെ രോഗനിർണ്ണയം മുതൽ ചികിത്സയും സുഖം പ്രാപിക്കലും വരെ ഓരോ ഘട്ടത്തിലും രോഗികൾക്ക് സാന്ത്വനം പ്രായോഗിക സഹായം നൽകുന്നു. ചികിത്സാ മുടക്കമില്ലാതെ തുടരുന്നതിനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.
The CanCare Project also promotes early detection through community awareness. By integrating healthcare with compassion and social support, Santhwanam seeks to restore hope and dignity to individuals and families affected by cancer, reaffirming our commitment to building a caring and inclusive society.
ചികിത്സാ സഹായത്തോടൊപ്പം ക്യാൻസർ നേരത്തെ കണ്ടെത്താനുള്ള ബോധവൽക്കരണ പരിപാടികളും CanCare സംഘടിപ്പിക്കുന്നു. കരുണയും സാമൂഹിക പിന്തുണയും സമന്വയിപ്പിച്ചുകൊണ്ട്, ഓരോ രോഗിക്കും അന്തസ്സോടെയും പ്രത്യാശയോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യം ഞങ്ങൾ ഒരുക്കുന്നു.
| Focus Areaമേഖല | Support Providedനൽകുന്ന സഹായം |
|---|---|
| Primary Goalപ്രധാന ലക്ഷ്യം | Treatment support for underprivileged patientsനിർധനരായ രോഗികൾക്ക് ചികിത്സാ സഹായം |
| Holistic Careപരിചരണ രീതി | Medical, Psychosocial & Nutritional supportമെഡിക്കൽ, മാനസിക, പോഷകാഹാര പിന്തുണ |
| Community Roleസാമൂഹിക പങ്കാളിത്തം | Volunteer accompaniment & Parish networksസന്നദ്ധ പ്രവർത്തകരും ഇടവക ശൃംഖലയും |
| Awarenessബോധവൽക്കരണം | Early detection and psychosocial counselingരോഗനിർണ്ണയ ബോധവൽക്കരണവും കൗൺസിലിംഗും |