Santhwanam Skill Development Banner

Skill & Employability

നൈപുണ്യ വികസന പദ്ധതി

Equipping Youth for the Future Job Market

ഭാവിയിലെ തൊഴിൽ വിപണിക്കായി യുവതലമുറയെ പ്രാപ്തരാക്കുന്നു

Empowering through Competencies

തൊഴിൽ നൈപുണ്യത്തിലൂടെ ശാക്തീകരണം

Recognising the rapidly evolving job market, Santhwanam equips young people with industry-relevant competencies that lead to sustainable employment. Our training programmes are conducted at the Santhwanam Skill Development Centre, Papal Tower, St. Thomas Nagar, Thrissur.

മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ യുവജനങ്ങൾക്ക് അനുയോജ്യമായ തൊഴിൽ നേടിക്കൊടുക്കുന്നതിനായി സാന്ത്വനം വിവിധ നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. തൃശൂർ സെന്റ് തോമസ് നഗറിലെ പാപ്പൽ ടവറിലുള്ള സാന്ത്വനം സ്കിൽ ഡെവലപ്മെന്റ് സെന്ററിലാണ് പരിശീലന പരിപാടികൾ നടക്കുന്നത്.

The centre provides quality training, career guidance, personality development, and placement support to enable participants to build successful careers.

മികച്ച പരിശീലനം, കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവയിലൂടെ ഉദ്യോഗാർത്ഥികളെ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കാൻ കേന്ദ്രം സഹായിക്കുന്നു.

General Duty Assistant (GDA)

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (GDA) പ്രോഗ്രാം

The GDA Programme prepares unemployed youth, particularly women and economically disadvantaged candidates, for careers in the healthcare sector. The course offers theoretical and practical training in patient care, infection control, first aid, and basic nursing assistance.

നിർധനരായ യുവതി യുവാക്കൾക്ക് ആരോഗ്യ മേഖലയിൽ മികച്ച തൊഴിൽ നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ജി.ഡി.എ. പ്രോഗ്രാം. രോഗീ പരിചരണം, പ്രഥമശുശ്രൂഷ, ഇൻഫെക്ഷൻ കൺട്രോൾ, നഴ്‌സിംഗ് അസിസ്റ്റൻസ് എന്നിവയിൽ പ്രായോഗിക പരിശീലനം ഇതിലൂടെ നൽകുന്നു.

Participants receive classroom learning along with clinical exposure in hospitals. Upon completion, they find opportunities in home care, rehabilitation, and palliative units.

ആശുപത്രികളിലെ പ്രായോഗിക പരിശീലനത്തിന് ശേഷം, ഇവർക്ക് ഹോം കെയർ, പാലിയേറ്റീവ് യൂണിറ്റുകൾ, ആശുപത്രികൾ എന്നിവടങ്ങളിൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.

Artificial Intelligence (AI) Skills

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്കിൽസ്

To prepare young people for the future of work, Santhwanam has introduced an AI Skills Programme. It equips participants with digital competencies including Generative AI applications, Prompt Engineering, and digital productivity tools.

സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസൃതമായി യുവജനങ്ങളെ പ്രാപ്തരാക്കുന്നതിനായി എ.ഐ. (Artificial Intelligence) സ്കിൽസ് പ്രോഗ്രാം ആരംഭിച്ചു. ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനീയറിംഗ് തുടങ്ങിയ നൂതന വിഷയങ്ങളിൽ ഇതിലൂടെ പരിശീലനം നൽകുന്നു.

The training strengthens critical thinking, communication, and problem-solving skills that are increasingly sought by employers in today's technology-driven economy.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ തൊഴിലുടമകൾ ഏറെ ആഗ്രഹിക്കുന്ന പ്രോബ്ലം സോൾവിംഗ്, ഡിജിറ്റൽ കൊളാബൊറേഷൻ തുടങ്ങിയ കഴിവുകൾ വളർത്താൻ ഈ പരിശീലനം സഹായിക്കുന്നു.

Building Employability

തൊഴിൽ സന്നദ്ധത

Our initiatives bridge the gap between education and employment by integrating technical training with life skills. Participants receive training in interview techniques, résumé preparation, and career planning to secure dignified employment.

സാങ്കേതിക പരിശീലനത്തോടൊപ്പം കമ്മ്യൂണിക്കേഷൻ സ്കിൽസ്, ഇന്റർവ്യൂ പരിശീലനം, ബയോഡാറ്റ തയ്യാറാക്കൽ എന്നിവയിലും പരിശീലനം നൽകി ഉദ്യോഗാർത്ഥികളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നു.

Programme Summary

Featureസവിശേഷത Detailsവിവരങ്ങൾ
Primary Locationപ്രധാന കേന്ദ്രം Papal Tower, Thrissurപാപ്പൽ ടവർ, തൃശൂർ
Key Coursesപ്രധാന കോഴ്സുകൾ GDA (Healthcare), AI Skillsജി.ഡി.എ, എ.ഐ. സ്കിൽസ്
Support Offeredനൽകുന്ന പിന്തുണ Placement Aid, Personality Dev.തൊഴിൽ സഹായം, വ്യക്തിത്വ വികസനം
Beneficiariesഗുണഭോക്താക്കൾ Unemployed Youth & Womenയുവാക്കളും വനിതകളും