Coastal Community Development & Migrant Fishermen Support
തീരദേശ വികസനവും ഇതരസംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമവും
Santhwanatheeram is a coastal community development initiative of Santhwanam – Social Apostolate Centre, Archdiocese of Thrissur. Operating through the Facilitation Centre at Chavakkad, the programme serves both local fishing families and migrant fishermen who travel seasonally to the Keralam coast in search of better fishing opportunities.
തൃശൂർ അതിരൂപതയുടെ കീഴിലുള്ള സാന്ത്വനം ആവിഷ്കരിച്ച തീരദേശ വികസന പദ്ധതിയാണ് 'സാന്ത്വനതീരം'. ചാവക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ പദ്ധതി പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കും, ഉപജീവനത്തിനായി കേരള തീരത്തെത്തുന്ന ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ പിന്തുണ നൽകുന്നു.
Every fishing season, nearly 800 migrant fishermen from Tamil Nadu arrive at the Chavakkad coast. Santhwanatheeram serves as a welcoming community centre for them.
ഓരോ മത്സ്യബന്ധന സീസണിലും തമിഴ്‌നാട്ടിൽ നിന്ന് ഏകദേശം 800-ഓളം ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികൾ ചാവക്കാട് തീരത്തെത്തുന്നു. അവർക്ക് ഒരു വീടുപോലെ താങ്ങായി സാന്ത്വനതീരം നിലകൊള്ളുന്നു.
The Chavakkad Facilitation Centre provides a range of essential services to the community:
ചാവക്കാട് ഫെസിലിറ്റേഷൻ സെന്റർ വഴി താഴെ പറയുന്ന സേവനങ്ങൾ നൽകിവരുന്നു:
A significant annual event is the International Fisheries Day celebration observed every 21 November. The event includes the Blessing of Boats, Fishing Nets, and the Sea, seeking God's protection for the fishermen. It brings together families, Church representatives, and government officials for cultural events and community gatherings.
എല്ലാ വർഷവും നവംബർ 21-ന് അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനം വിപുലമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി മത്സ്യബന്ധന വള്ളങ്ങൾ, വലകൾ, കടൽ എന്നിവയുടെ ആശീർവാദവും പ്രത്യേക പ്രാർത്ഥനകളും നടക്കുന്നു. മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ ആദരിക്കുന്നതിനായി വിവിധ സാംസ്കാരിക പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുന്നു.
| Featureസവിശേഷത | Detailsവിശദാംശങ്ങൾ |
|---|---|
| Centre Locationപ്രധാന കേന്ദ്രം | Chavakkad, Thrissurചാവക്കാട്, തൃശൂർ |
| Migrant Populationമത്സ്യത്തൊഴിലാളികൾ | 800+ Per Season (Mainly Tamil Nadu)സീസണിൽ 800-ലധികം പേർ (തമിഴ്‌നാട്) |
| Major Eventപ്രധാന ദിനം | Nov 21 (Fisheries Day)നവംബർ 21 (മത്സ്യത്തൊഴിലാളി ദിനം) |
| Integrated Supportസേവന മേഖല | Spiritual, Social & Healthആത്മീയ, സാമൂഹിക, ആരോഗ്യ പിന്തുണ |